ചെട്ടികുളങ്ങര അമ്മേ ശരണം - (കുത്തിയോട്ട പാട്ട്)

 ചെട്ടികുളങ്ങര അമ്മേ ശരണം - (കുത്തിയോട്ട പാട്ട്)


തന്തനാന നാന നാനനോം തന്തനോം 
താന താന താനനനോം തന്തനോം

തന്തനാന നാന നാനനോം തന്തനോം  
താന താന താനനനോം തന്തനോം  

തമ്പുരാട്ടി ഞങ്ങൾ നിന്നെ വന്നു കാണുവാൻ  
തങ്ങിനിന്ന സങ്കട മേഘമകലുവാൻ  
തപ്പു കൊട്ടി തകിലു കൊട്ടി പാടിവരുന്നേൻ  
തായേ, തരിക തരിക നിൻ കൃപയൊക്കെ  

തന്തനാന നാന നാനനോം തന്തനോം  
താന താന താനനനോം തന്തനോം  

തീരാത്ത താപങ്ങൾ തഴുകി നീക്കുവാൻ  
തിളങ്ങുന്ന തിരുവിളക്കായ് തെളിഞ്ഞിടേണം  
താരകമന്ത്രം പോലെ താങ്ങായ് നിന്നീടേണം  
തളർന്ന ഹൃദയങ്ങൾ താങ്ങിടാൻ തുണയാകേണം  

തന്തനാന നാന നാനനോം തന്തനോം  
താന താന താനനനോം തന്തനോം  

തണുത്ത കാറ്റ് പോലും തവ നാമം മൂളുന്നു  
തെങ്ങോലകളും തന്നന്നം താളത്തിലാടുന്നു  
തെളിഞ്ഞ തിരുനടയിൽ തീർത്ഥം തുളുമ്പുന്നു  
തിരുരൂപം തായേ തൃക്കൺ തുറന്നു കാക്കുക 

തന്തനാന നാന നാനനോം തന്തനോം  
താന താന താനനനോം തന്തനോം 

ജീ ആർ കവിയൂർ 
23 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം