അനുഭവങ്ങൾ പഠിപ്പിച്ചത് ( അനുഭവ ഗാനം)

 അനുഭവങ്ങൾ പഠിപ്പിച്ചത് ( അനുഭവ ഗാനം)


ചിലർ ദുഃഖം തന്നപ്പോൾ
പിടിച്ചു വാങ്ങിയില്ല
അവരുടെ സുഖം ഞാൻ

മുതിർന്നവർ പഠിപ്പിച്ച വഴി
വേദനകൾ ചിരിച്ചു സഹിക്കാൻ
മനസ്സ് കരുത്തായി വളർന്നു

കൊടുങ്കാറ്റ് വീശിയ രാവുകളിൽ പോലും
ഒരു തിരി നാളമായി ഞാൻ നിന്നു
അണയാതെ കാത്തു വെളിച്ചം
മറ്റുള്ളവർക്കായി തെളിഞ്ഞു

കാലം തന്നെ പഠിപ്പിച്ചു
ജീവിതത്തിന്റെ അർത്ഥങ്ങൾ
വേദനയിലൂടെ മനസ്സിലായി
എങ്ങനെ നിൽക്കണം ഉറച്ചുനിന്ന്

വീണാലും വീണ്ടും എഴുന്നേൽക്കാൻ
ധൈര്യം ചേർത്ത് കൈ പിടിച്ചു
നാളെയെന്ന വിശ്വാസത്തിൽ
പാത തുടരാൻ പഠിച്ചു

ചിരിയ്ക്കുള്ളിൽ മറച്ചുവെച്ചത്
അനവധി കഥകളാണ്
എന്നാലും ലോകം കാണുന്നത്
ഒരു തെളിഞ്ഞ മുഖമാണ്

ജീ ആർ കവിയൂർ 

(കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത