മോഹങ്ങളുടെ സ്വപ്ന വർണ്ണങ്ങൾ ( പ്രണയ ഗാനം)©
മോഹങ്ങളുടെ സ്വപ്ന വർണ്ണങ്ങൾ ( പ്രണയ ഗാനം)©
നിൻ സജല മിഴികളിലെ അഞ്ജനമാകാൻ
മൊഴികളിൽ വിരിയും പ്രണയമായി തുളുമ്പാൻ
മോഹങ്ങളുടെ മായാ ചിറകിലേറാൻ
പോരുക പോരുക വേഗം വീണ്ടും നീ
മോഹങ്ങളുടെ മായാ ചിറകിലേറാൻ
പോരുക പോരുക വേഗം വീണ്ടും നീ
ലാ ലല ലല ആ ആ ആഹാ
ആ ആ ആഹാ ലാ ലല ലല
മഞ്ഞ് പൊഴിയുന്ന വേളയിൽ ഒന്ന് ഒരുമിക്കാൻ ആടിപ്പാടാൻ
എൻ ഹൃദയതാളത്തിനോത്തു നിറയാൻ
നിന്‍റെ മൃദു സ്പർശത്തിനായി കൊതിക്കുന്നു
സ്വപ്നത്തിലെങ്കിലും നീ വരുമോ
മോഹങ്ങളുടെ മായാ ചിറകിലേറാൻ
പോരുക പോരുക വേഗം വീണ്ടും നീ
നീ മഞ്ഞവെയിലിൻ വെളിച്ചമായ് നിന്നെ കാണുവാൻ
മറയാത്ത സ്മിതം ഒളിഞ്ഞിരിക്കുമെൻ നെഞ്ചിലെ രാഗമായ്
ചുംബനകമ്പന കുളിരിൽ അലിഞ്ഞു ചേരാൻ
മൗനരാഗങ്ങളിൽ പോലും
അറിയുന്നു നിൻ തുടുപ്പ്
മോഹങ്ങളുടെ മായാ ചിറകിലേറാൻ
പോരുക പോരുക വേഗം വീണ്ടും നീ
നിന്നെ എൻ കണ്ണുകളിൽ മറയാതെ പ്രണയാക്ഷരണമാക്കാൻ
നിശബ്ദ രാത്രിയിൽ ഹൃദയം മുഴങ്ങുന്നു
ഒരു നിമിഷം നിൻ സാന്നിധ്യം അനുഭവിക്കാൻ
എൻ ഉള്ളിലെ ഗാനം എന്നും പാടുന്നു
മോഹങ്ങളുടെ മായാ ചിറകിലേറാൻ
പോരുക പോരുക വേഗം വീണ്ടും നീ
വരും വസന്തത്തിന് കനവ് കാണുന്നു
ഒരു ചില്ലയിൽ ഒരു കൂട്ടിൽ കൊക്കുരുമ്മി
പകലിൻ സുന്ദര നിമിഷങ്ങളിൽ നിന്നെ കാണാൻ
മധുരസന്ദേശങ്ങൾക്കായി ആത്മാവിന്റെ സംഗീതത്തിൽ നിന്റെ കിളി കൊഞ്ചാൽ കേൾക്കാൻ കാത്തിരിക്കുന്നു ഏഴാം കടലിനിപ്പുറം
മോഹങ്ങളുടെ മായാ ചിറകിലേറാൻ
പോരുക പോരുക വേഗം വീണ്ടും നീ
ലാ ലല ലല ആ ആ ആഹാ
ആ ആ ആഹാ ലാ ലല ലല
ജീ ആർ കവിയൂർ
02 03 2026
(കാനഡ, ടൊറൻ്റോ)

Comments