പുറത്തുവന്നു (ഗസൽ)

 പുറത്തുവന്നു (ഗസൽ)




വിശ്വസ്തതയ്ക്കും അശ്രദ്ധയ്ക്കും ഇടയിൽ പുറത്തുവന്നു,  
മിഴികൾ അടഞ്ഞുവെങ്കിലും മൗനം പുറത്തുവന്നു.

ഹൃദയത്തിൻ മുറിവുകളിൽ നിന്നും പുക പുറത്തുവന്നു,  
വേദന ഒളിപ്പിച്ചുവെങ്കിലും വാക്കുകൾ പുറത്തുവന്നു.

ജനക്കൂട്ടത്തിന്നിടയിൽ ഞാൻ ശാന്തി തേടിയപ്പോൾ,  
ഓരോരുത്തരും സ്വന്തം കനവുകളിൽ പുറത്തുവന്നു.

കണ്ണാടിയിൽ നോക്കിയപ്പോഴെല്ലാം അന്യനായി തോന്നി,  
എന്റെ മുഖം എന്നിൽ നിന്നും ഭിന്നമായി പുറത്തുവന്നു.

ബന്ധങ്ങൾക്കിടയിലും ഒടുവിൽ ഞാൻ ഏകനായി,  
ഓരോ കൈകൊടുക്കലിലും ദൂരങ്ങൾ പുറത്തുവന്നു.

രാത്രിതൻ നിശബ്ദതയിൽ ഒളിപ്പിച്ച രഹസ്യങ്ങൾ,  
ഓരോ പ്രഭാതത്തിലും വെളിപ്പായീ പുറത്തുവന്നു.

ഈ പ്രണയകാലത്ത് ആരോട് പരിഭവം പറയും?  
എല്ലാ ഹൃദയങ്ങളും ഉടഞ്ഞതായി പുറത്തുവന്നു.

"ജീ ആർ" തൻ ഹൃദയകഥ എഴുതിയപ്പോഴെല്ലാം,  
ഓരോ വാക്കും ആ വേദനയിൽ കുതിർന്നു പുറത്തുവന്നു.

ജീ ആർ കവിയൂർ 
19 03 2026
(കാനഡ, ടൊറൻ്റോ)


Comments