ഒരു കോപ്പയിലെ ലോകം

 ഒരു കോപ്പയിലെ ലോകം


മൂടൽമഞ്ഞ് മുത്തമിട്ട
മലമുകളിൽ ജനിച്ചു നീ,
തണുത്ത കാറ്റിൻ താലോലത്തിൽ
തളിർത്തെഴുന്നേറ്റ കൊളുന്തായി.

കുപ്പിവള തൻ കിലുക്കത്തിൽ നുള്ളി,
കഠിന സൂര്യൻ തൻ താപമേറ്റു നീ,
ചൂടിൻ വഴികളിലൂടെ കടന്ന്,
കരുത്തായി മാറിയ ചായില.

വെള്ളവും പാലും ചേർന്ന നിമിഷം,
വെണ്മയിൽ നിന്നും സ്വർണ്ണമായി നീ,
വായുവിലൊഴുകിയ സുഗന്ധതാരം,
വീടും വഴിയും നിറഞ്ഞു പിന്നെ.

രാജ്യങ്ങൾ മുഖാമുഖം ഇരിക്കുമ്പോൾ,
ചർച്ചകൾ നീളുന്ന വേളകളിൽ,
ശാന്തിക്കും യുദ്ധത്തിനുമിടയിൽ
സാക്ഷിയായി എന്നും നിൽക്കും നീ.

വിപണിയുടെ വലിയ കരാറുകളിൽ,
കൈകോർക്കുന്ന നിമിഷങ്ങളിൽ,
ചൂടിൻ കൈമാറ്റത്തിൻ മധുരം
മനസ്സുകൾ തമ്മിൽ തുറക്കുവാൻ.

വരനെ കാണാൻ എത്തുന്നാൾ,
തളികയിൽ നിശ്ചല മിഴികളായ്,
തണുത്ത കൈകളിലൂടെ പടർന്ന ചൂട്,
പലതവണ മധുരം നിറച്ചു നീ.

തളർന്നു വീട്ടിലെത്തും വേളകളിൽ,
ചായക്കപ്പിലെ സ്നേഹപരിവേശം,
ഉള്ളിൽ മധുരം നിറച്ചു നീ,
ശരീരത്തിലും അമൃതം പകരുന്നു നീ.

രചന: ജി ആർ കവിയൂർ
24-02-2026
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “