മടങ്ങാൻ തുടിക്കുന്ന ഹൃദയം©
മടങ്ങാൻ തുടിക്കുന്ന ഹൃദയം©
അസ്തമയ ശോഭയിൽ വിണ്ണിൽ പറക്കവേ,
അകലെയാം പ്രിയരെ കാണാൻ കൊതിയായ്.
രക്തം ചിന്തുന്ന പോർക്കളം മായവേ,
ശാന്തി തൻ ഗീതം വിരിയുമോ മണ്ണിൽ?
പുകയുന്ന വീഥിയും നിലവിളികളും പിന്നിലാക്കി,
സ്വപ്നച്ചിറകിലേറി ദൂരം താണ്ടുന്നു.
സ്നേഹത്തിൻ തൂവലുകൾ വിരിച്ചു മെല്ലെ,
മാനം കീഴടക്കി പക്ഷിപോൽ നീങ്ങുന്നു.
മടക്കയാത്ര തൻ വേഗത കൂടവേ,
മനസ്സിൽ പൂക്കുന്നു പ്രത്യാശ തൻ മൊട്ടുകൾ.
ഇനിയൊരു വിരഹവും കടന്നു വരാതെ,
പ്രിയരൊന്നു ചേർന്നു പുഞ്ചിരിക്കാൻ കൊതിയായ്.
ജീ ആർ കവിയൂർ
04 02 2026
( കാനഡ, ടൊറൻ്റോ)
Comments