പുതുക്കാഴ്ചകൾ.(ഗസൽ)

 പുതുക്കാഴ്ചകൾ.(ഗസൽ)

ഈ ജീവിതയാത്രതൻ പാതയോരങ്ങളിൽ,പുതുക്കാഴ്ചകൾ
ഓരോ തിരിവിലും പുതുക്കാഴ്ചകൾ.

ഇടറാതെ മുന്നോട്ട് നീങ്ങുന്നു നമ്മൾ,,പുതുക്കാഴ്ചകൾ
നിൽക്കുക എന്നതോ മരണതുല്യമീപുതുക്കാഴ്ചകൾ.

പ്രതിസന്ധിതൻ കയ്പിലും പുഞ്ചിരിക്കാൻ,,പുതുക്കാഴ്ചകൾ
പഠിക്കണം നമ്മളാം മാനവനുമീ ,പുതുക്കാഴ്ചകൾ

 ഈ യാത്ര...എന്നും എന്നും
ഈ യാത്രകൾ ,പുതുക്കാഴ്ചകൾ
 
എങ്ങോട്ടാണീ യാത്ര ആർക്കറിയാം,
ലക്ഷ്യമെവിടെയെന്നാർക്കറിയാമീ 
,പുതുക്കാഴ്ചകൾ

കാറ്റിലും തളരാത്ത മനസ്സിനുള്ളിൽ
വിജയത്തിൻ പുണ്യം നിറഞ്ഞുനിൽക്കുമോരു ,പുതുക്കാഴ്ചകൾ

ലോകത്തിൻ ആഘോഷം അല്പമാത്രം,
പിന്നെയും ഏകാന്തതതൻ നിഴലോരു പുതുക്കാഴ്ചകൾ

നന്മ തൻ പാതയിൽ നീങ്ങിടുകിൽ,
നല്ലൊരു നാളെ നമുക്ക് സ്വന്തമീ ,പുതുക്കാഴ്ചകൾ
. 
വെയിലിൽ തണലേകും സ്നേഹവൃക്ഷം,
എൻ പ്രിയ മാതാവേ നീയല്ലോയീ ,പുതുക്കാഴ്ചകൾ

ഹൃദയം കൊണ്ടു കുറിക്കുന്നു വാക്കുകൾ,
ആഴമുണ്ട് ജി ആർ' തൻ വരികളിൽ ,പുതുക്കാഴ്ചകൾ

ജീ ആർ കവിയൂർ
21 03 2026
( കാനഡ,ടൊറൻ്റോ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത