ബ്രാംപ്ടണിൽ വാഴും ഗുരുവായൂർ (ഭക്തി ഗാനം)

 നിൻ അകത്താരിലഭയം - (ഭക്തിഗാനം)




[Intro]
[20 Seconds - Soulful Flute and Veena Alapana with aalaap]
(Aaaa... Krishna... Guruvayurappa...)

[Pallavi]
എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ  
കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...  
ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,  
എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ  
നിൻ അകത്താരിലഭയം നൽകീടണേ...

എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ  
കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...  
ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,  
എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ  
നിൻ അകത്താരിലഭയം നൽകീടണേ...

[10 Seconds Instrumental - Flute and Mridangam]

[Anupallavi]
വിഘ്നങ്ങളകറ്റും വിനായക മൂർത്തേ  
വിശ്വാസദീപമായ് വാഴും ഗണപതിയേ...  
ശരണം വിളികളാൽ മനം കുളിർപ്പിക്കും  
ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...  

വിഘ്നങ്ങളകറ്റും വിനായക മൂർത്തേ  
വിശ്വാസദീപമായ് വാഴും ഗണപതിയേ...  
ശരണം വിളികളാൽ മനം കുളിർപ്പിക്കും  
ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...  

[10 Seconds Instrumental - Veena and Violin]

[Charanam]
അമ്മേ നാരായണാ! ദേവീ ഭഗവതീ!  
അല്ലലകറ്റുന്ന കനിവിൻ ഉറവിടമേ...  
ഗുരുവായൂരപ്പന്റെ ചാരെ വിളങ്ങുന്ന  
ആദിപരാശക്തി മംഗളദായനി...  

അമ്മേ നാരായണാ! ദേവീ ഭഗവതീ!  
അല്ലലകറ്റുന്ന കനിവിൻ ഉറവിടമേ...  
ഗുരുവായൂരപ്പന്റെ ചാരെ വിളങ്ങുന്ന  
ആദിപരാശക്തി മംഗളദായനി...  

[Bridge - Slow & Emotional]
ബ്രാംപ്ടണിൻ പുരേ വാഴും കൃഷ്ണാ,  
ഭാഗ്യമിതല്ലോ നിൻ ദർശനം...  
നിൻ അകത്താരിലഭയം നൽകീടണേ...  
ഭഗവാനേ... ഗുരുവായൂരപ്പാ...

[Outro]
[Slow fading Flute melody]
കൃഷ്ണാ... ശരണം...  
ഗുരുവായൂരപ്പാ... ശരണം...  
[End]


ജീ ആർ കവിയൂർ 
19 03 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത