കാലപ്രവാഹത്തിലെ സാക്ഷി

കാലപ്രവാഹത്തിലെ സാക്ഷി


പല്ലവി:
ആഴത്തിൽ വേരൂന്നിയോരീ വൃക്ഷമേ,
കാലപ്രവാഹത്തിൻ ശാന്തമാം ആശ്രയമേ.
മനുഷ്യർ വരുന്നു, വഴുതിപ്പോകുന്നു,
ക്ഷണികമീ ജീവിത യാത്രയല്ലോ...
മൗനപ്രാർത്ഥനയായ് മായമീ ലോകം.

അനുപല്ലവി:
ഗർവ്വോടെ തലയുയർത്തി നിൽക്കുന്ന
നിൻ തണലിൽ ശാന്തി നേടുന്നു ഏവരും.
നിർത്താതെയുള്ളൊരീ പാച്ചിലിനിടയിൽ,
നിൻ സാന്നിധ്യം ആരുമറിയാതെ പോകുന്നു.

ചരണം:

മഞ്ഞും വെയിലും മാരിയും താണ്ടി,
പ്രതിഫലമേതും കാംക്ഷിക്കാതെ...
മാറിവരുന്നൊരീ ഋതുഭേദങ്ങളിൽ,
നിൻ സ്നേഹത്തണലേകുന്നു നീ ഏവർക്കും

എത്ര സുന്ദരമീ നിശ്ചല ഭാവം!
ജനനമരണങ്ങൾക്കിടയിലെ സായൂജ്യം.
അല്പനേരം നിൻ ചുവട്ടിലൊരിരിക്കൽ,
മനസ്സിനാനന്ദമേകും സൗഭാഗ്യം... ധന്യം.

ജീ ആർ കവിയൂർ 
15 03 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത