തിരുവല്ലതൻ തീവണ്ടിപ്പാട്ട്
തിരുവല്ലതൻ തീവണ്ടിപ്പാട്ട്
രാത്രിതൻ നിശ്ശബ്ദയാമങ്ങളിൽ ദൂരെ നി-
ന്നൊഴുകിയെത്തുന്നുവോ തിരുവല്ലതൻ നാദം?
രണ്ടര കിലോമീറ്റർ ദൂരത്തിപ്പുറം എന്റെ-
കാതുകളിൽ വന്നു മുട്ടുന്നു ആ കിതപ്പും കുതിപ്പും.
പണ്ട് മീറ്റർ ഗേജിൻ ഒറ്റപ്പാതയിലൂടെ
കുതിച്ചു പാഞ്ഞൊരാ കരിവണ്ടി ഓർമ്മകൾ.
ഇന്നതു ഇരട്ടപ്പാത തൻ ഇരമ്പമായി മാറി-
കാലം മായ്ക്കാത്ത കരിക്കറപ്പായി ഉള്ളിലുണ്ട്.
അന്ന് ആവി പറത്തി പാഞ്ഞൊരാ എഞ്ചിൻ പോലെ
ഇന്ന് കാനഡയിൽ ഇരുന്നു ഞാൻ മിടിക്കുന്നു.
വിമാനച്ചിറകിലേറി കൊച്ചിയിലെത്തുമ്പോൾ
ആ പഴയ തീവണ്ടിപ്പുക എന്നെ തൊട്ടുവിളിക്കുമോ?
ജി ആർ കവിയൂർ
18-03-2026

Comments