ആറ്റുകാലമ്മേ ശരണം

 ആറ്റുകാലമ്മേ ശരണം



ആറ്റുനോറ്റു നിൻ നടയിൽ വന്നു 
ആറ്റുകാലമ്മേ അടുപ്പുകൂട്ടി പൊങ്കാല  
അമ്മേ ശരണം ദേവി ശരണം  
ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ  
അമ്മേ ശരണം ദേവി ശരണം  

ആരാധിക്കുന്നവരെ ചേർത്തണയ്ക്കും  
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത  
ആനന്ദ മൂർത്തി എൻ ആത്മ സ്വരൂപിണി അമ്മേ  

അറിവിന്റെ കതിരൊളി തൂകും വിളക്കേ  
അഭയമരുളും കരുണാനിധിയേ  
നിൻ തിരുമുൻപിൽ മനമുരുകി പ്രാർത്ഥിക്കവേ  
നിറയുന്നു എന്നിൽ പരമാനന്ദം  

അമ്മേ ശരണം ദേവി ശരണം  
ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ  
അമ്മേ ശരണം ദേവി ശരണം  

അർച്ചനയായി ഈ ജന്മം നിൻ പാദത്തിൽ  
അർപ്പിക്കുന്നു ഞാൻ സർവ്വവും തായേ  
ഏഴാം കടലിനപ്പുറമിരുന്നു ഞാൻ വിളിക്കുന്നു  
എൻ കണ്മണികളെ കാത്തിടണേ ഈശ്വരിയമ്മേ

അമ്മേ ശരണം ദേവി ശരണം  
ഏറ്റുകൊള്ളേണമെൻ ദുരിതങ്ങൾ  
അമ്മേ ശരണം ദേവി ശരണം

ജീ ആർ കവിയൂർ 
02 03 2026
(കാനഡ , ടൊറൻ്റോ)





Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “