ആത്മസ്പർദ്ധയുടെ തീരങ്ങൾ (കവിത)

 ആത്മസ്പർദ്ധയുടെ
 തീരങ്ങൾ (കവിത)


കുളിരലയെ വകവെക്കാതെ
സൂര്യൻ്റെ വരവ് അറിഞ്ഞു
നിഴലുകൾക്ക് വളർച്ച നേടി
തടാകക്കരയിൽ നിൽക്കുമ്പോൾ

കിളികൾ തണുയകന്നതിൻ്റെ
ആഘോഷമായി പാടിയും
നീന്തിതുടിക്കുമ്പോൾ
ചക്രവാളങ്ങൾക്കുപ്പുറം

നീറി പുകയുന്ന തീരങ്ങൾക്ക്
എണ്ണയുടെ മണം പടരുമ്പോൾ
എങ്ങും ഭീതിയുടെ വിറങ്ങലിപ്പുകൾ
വംശങ്ങൾ തന്നുടെ സ്പർദ്ധ

ഏറുന്ന വിലകൾക്കു മുന്നിൽ
വിലയില്ലാത്ത ജന്മങ്ങൾ
മണ്ണിൽ പുതയുന്ന സ്വപ്നങ്ങൾ
കണ്ണീരിൽ കുതിരുന്ന ദിക്കുകൾ

എൻ്റെ നിഴൽ എന്നെ നോക്കി
ചോദിക്കുന്നു നിശബ്ദമായ്
ഈ വെളിച്ചം എന്റേതെന്നു ചൊല്ലാൻ
ഇനിയെത്ര ദൂരം നാം നടക്കണം?

ജീ ആർ കവിയൂർ 
19 03 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത