വിഷുപ്പുലരി ( ഗാനം )

 വിഷുപ്പുലരി 

പല്ലവി:
കണിക്കൊന്ന പൂത്തുനിൽക്കും വിഷുപ്പുലരിയിൽ 
കണ്ണാ നിൻ ചിരിയിൽ ഉണരും ഈ പുലർവേളയിൽ 
പൊൻകൈനീട്ടം നൽകും നന്മപ്പൂക്കാലം,
മനസ്സിൽ നിറയെ സ്നേഹസുഗന്ധം

അനുപല്ലവി:
അമ്മ തന്ന പൂഞ്ചിരി , അച്ഛൻ തന്ന കൈനീട്ടം,
കുടുംബമൊന്നു ചേരുമിമ്പമീ സന്തോഷ സുദിനം.
കോടിമുണ്ടെടുത്തൊരു ഓർമ്മത്തുടിപ്പുണ്ടേ മനസ്സിൽ,
നന്മകൾ നിറഞ്ഞ മലയാളത്തിന് പുതുവർഷം വരായി!

ചരണം:
വെള്ളരിക്കയും വെള്ളിനാണയങ്ങളും പൊന്ന്കണിവെച്ചു, തിരിതെളിച്ചു മുന്നിൽ,
ഉണ്ണിക്കണ്ണനെ കണ്ടു ഉണർന്നു മെല്ലെ.
മാലോകരെല്ലാവർക്കും ഏകുക നന്മകൾ,
ഈ വിഷുപ്പുലർവേള തരുന്നു പുതുജീവൻ!


ജീ ആർ കവിയൂർ 
22 03 2026
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത