കാനഡയിൽ നിന്നും കൊച്ചിയിലേക്ക്
കാനഡയിൽ നിന്നും കൊച്ചിയിലേക്ക്
അച്ചിയും കൊച്ചും കൊച്ചിന്റെ കൊച്ചും
കൊച്ചിക്ക് പറക്കാൻ മനസ്സിൻ്റെ മച്ചിൽ
ഒരു തുടി തുടിപ്പ്...
ഇച്ഛിച്ച എല്ലാം തന്ന അച്ഛനെയും
കൊച്ചിലെ പറയാൻ പഠിപ്പിച്ച അമ്മയെയും
കൊച്ചനിയനെയും കാണാൻ കൊതിക്കുന്നു ഞാനും.
ടൊറന്റോയിൽ മകൾക്കൊപ്പം കഴിയുമ്പോഴും
കൊല്ലത്തെ മകളെയും മകനെയും കാണാൻ ഉള്ളം മിടിക്കുന്നു.
മൂത്തവൾതൻ അനിയത്തിയും കൊല്ലത്തെ കൊച്ചുമോനും
മനസ്സിൽ നിറയുന്ന സ്നേഹച്ചിത്രങ്ങൾ.
മഞ്ഞിൽ കുളിച്ചൊരീ ടൊറന്റോ നഗരത്തിൽ
തങ്ങുന്നു ഞാനിന്നും ഓർമ്മതൻ കമ്പിളിയിൽ.
സി എൻ ടവർ നോക്കി നിൽക്കുമ്പോഴും ഉള്ളിൽ
കവിയൂരിലെ മണ്ണിൻ മണമുള്ള കാറ്റാണെന്നെന്നും.
മകളുടെ കൂടെയും കൊച്ചു മക്കളോടൊപ്പവും
കാനഡാ മണ്ണിൽ കഴിഞ്ഞു നാളുകൾ.
എങ്കിലും അച്ഛന്റെ തണലും അമ്മതൻ ലാളനവും
എങ്ങും കിട്ടാത്ത നിധിയാണെനിക്കെന്നും.
മേട വിഷുവിന് നാലുനാൾ മുൻപേ പറക്കും വിമാനത്തിൽ
പട്ടുപാവാട ചുറ്റിയ കൊച്ചിയുടെ തീരത്തേക്ക്.
നാടിൻ സുഗന്ധവും വീടിൻ സ്നേഹവും
നാളെ നുകരാൻ കൊതിക്കുന്നു ഞാനും.
ജി ആർ കവിയൂർ
18-03-2026
(കാനഡ, ടൊറന്റോ)

Comments