കാലം തെളിച്ച വെളിച്ചം
കാലം തെളിച്ച വെളിച്ചം
(ഓ... ഓഹോ... ആഹാ... ഓ...)
ജീവിതമാകുന്നൊരു വലിയ പെരുവഴിയിൽ,
മുന്നിൽ തെളിയുന്നു മൂവർണ്ണ കണ്ണുകൾ.
ചുവപ്പും പച്ചയും മഞ്ഞയും ചേരുന്ന-
കാവൽ വിളക്കുകൾ ചൊല്ലും കഥകൾ.
(ആഹാ... ആഹാ... ഓഹോ... ഹോ...)
നിൽക്കാൻ ചുവപ്പ്, പായാൻ പച്ച,
കാത്തുനിൽക്കാൻ മഞ്ഞയെന്നൊരു മന്ത്രം.
വരച്ചു വെച്ചൊരാ വഴിയിലെ താളം പോലെ,
ജീവിതം നീങ്ങുന്നു വിളക്കുകൾ നോക്കി.
(ഓ... ഓ... ഓഹോ... ആഹാ...)
വേഗത പോരാതെ പാഞ്ഞ കാലങ്ങൾ,
തടസ്സങ്ങൾ വന്നു നിന്നൊരു നേരങ്ങൾ.
ശരീരമാകെ മുറിപ്പാടുകൾ ഏറ്റുവാങ്ങിയും,
നന്മ തൻ വെളിച്ചം തെളിയാൻ കാത്തിരുന്നു ഞാൻ.
(ആ... ആഹാ... ഓ... ഹോ...)
മറുനാടൻ തണുപ്പിലും നാട്ടിലെ വെയിലിലും,
വിളക്കുകൾ മിന്നി മറയുന്നു കാലം പോലെ.
അച്ഛന്റെ കൈപിടിച്ച് തുടങ്ങിയ യാത്ര,
ഇന്ന് പൗത്രൻ തൻ കൈകളിൽ പുതിയൊരു വെളിച്ചം.
എല്ലാം ശരിയാകും പച്ച വെളിച്ചം വരും,
യാത്ര തുടരാം... മനോഹര തീരത്തേക്ക്...
(ഓ... ഓഹോ... ആഹാ... ഓ...)
ജീ ആർ കവിയൂർ
24 02 2026
(കാനഡ, ടൊറൻ്റോ)

Comments