ശരണം ശരണം മുരുകാ

 ശരണം ശരണം മുരുകാ


തൈപൂയത്തിന് കാവടി  
തോളിലേറ്റിക്കൊണ്ട്  
താളമേളങ്ങളുടെ അകമ്പടിയോടെ  
തുള്ളിയാടി കളിക്കുന്നു വേലവനായ്  

ഹര ഹരോ മുരുകാ ശരണം  
ഹരന്റെ തിരുമകനേ മുരുകാ  
ശരണം ശരണം മുരുകാ നീയേ ശരണം  

പടിയാറ് കടന്നവനേ, പടി മുകളേറിയവനേ,  
പളനി മലയുടെ നിവാസനേ,  
പഴമുതിർ ചോലയിൽ വാഴുന്നവനേ.  

ഹര ഹരോ മുരുകാ ശരണം  
ഹരന്റെ തിരുമകനേ മുരുകാ  
ശരണം ശരണം മുരുകാ നീയേ ശരണം  

പവിത്രമാം രൂപത്തിൽ വാണരുളുന്നവനേ,  
പഴനൈവേദ്യം ഭുജിച്ചു കരുണയോടെ കാത്തിടുന്നവനേ,  

മലയിലെ ദിവ്യപ്രഭയായി തിളങ്ങുന്നവനേ,  
മുരുകാ, ശരണം ശരണം നീയേ ശരണം.  
മംഗള ദായകനെ മലമുകൾ വാസനേ 
മയിലേറി വന്നു  മനോഹരമായ് നിന്നവനെ

ഗണപതിയുടെ സഹോദരനേ,  
ഗമിക്കേണമേ ഞങ്ങളെ നേർവഴിക്ക്,  
ഗരിമകൾ നൽകി അനുഗ്രഹിക്കേണമേ,  
ഗുഹനേ നിത്യം അരുളേണമേ ശുഭമാർഗം.  

ഹര ഹരോ മുരുകാ ശരണം  
ഹരന്റെ തിരുമകനേ മുരുകാ  
ശരണം ശരണം മുരുകാ നീയേ ശരണം

ജീ ആർ കവിയൂർ 
22 02 2026
(കാനഡ, ടൊറൻ്റോ )

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “