അകന്നുവോ ......

അകന്നുവോ ......



നിന്‍ ഓര്‍മ്മ പുഞ്ചിരിയായി
കാറ്റായി മഴയായി മഞ്ഞായി
എന്നില്‍ പടരുന്നു കുളിരായി
പുതുവസന്തം തീര്‍ക്കും ഗാനമായി !!

നീലിമ പടരും നിന്‍ മിഴികളിലെ
കടലാഴത്തില്‍ നിന്നും അലറിയടുക്കുന്നു
വാരിപ്പുണര്‍ന്ന്‍ കടന്നകലുന്നുയെറെ
മോഹമുണര്‍ത്തും ലഹരിത്തിരയായി ..!!

നിന്‍ ഹൃദയ വനിയില്‍ ഋതുക്കള്‍ വന്നു
കൂടൊരുക്കുന്നു നിലാവോളിയായി
മനം കവരുന്നു മണം പകരുന്നു
ആരോരുമറിയാതെ എന്നിലെ

ശലഭ മൗനത്തില്‍ നിന്നും പറന്നുയരുന്നു
ഇതള്‍ വിരിയും മൃദു സ്പര്‍ശങ്ങള്‍
വര്‍ണ്ണങ്ങള്‍ തീര്‍ത്തു  ശ്രുതി പകര്‍ന്നു
നീ എന്നില്‍ എന്നെ ഉണര്‍ത്തി അകന്നുവോ ..!!

ജീ ആര്‍ കവിയൂര്‍
13.7.2016


Comments

Cv Thankappan said…
നല്ല കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “