വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം (ഗാനം)

വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം 


വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം,
പുഞ്ചിരി വിതറി മുന്നോട്ട് പോകട്ടെ.(2)

കൊഴിഞ്ഞ സ്വപ്നങ്ങൾ പിന്നെ തേടേണ്ട,
വിരിഞ്ഞ നാളിൽ നന്മ വിരിയട്ടെ ചുറ്റും.
പഴയ ഓർമ്മകൾ മായ്ച്ചൊഴിയട്ടെ,
പുതിയ പ്രഭാതം പാട്ടായി തീരട്ടെ.(2)

വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം,
പുഞ്ചിരി വിതറി മുന്നോട്ട് പോകട്ടെ

നേരത്തെ പുഞ്ചിരി പൂവായ് മാറട്ടെ,
നാളെയെന്ന മായയിൽ ഉറങ്ങരുത് മനസേ.
ഇന്നത്തെ നിമിഷം അമൃതമാകട്ടെ,
ചൊരിഞ്ഞു ജീവിക്കണം തളർന്നുപോകാതെ ഇരിക്കട്ടെ (2)

വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം,
പുഞ്ചിരി വിതറി മുന്നോട്ട് പോകട്ടെ.

വെയിൽത്തിളക്കത്തിൽ സ്വപ്നം വിരിയട്ടെ,
മഴത്തുള്ളികളിൽ സംഗീതം പിറക്കട്ടെ.
മനസിലെ മേഘങ്ങൾ മറഞ്ഞുപോവട്ടെ,
ഇനിയും ജീവിതയാത്ര തുടരട്ടെ (2)

വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം,
പുഞ്ചിരി വിതറി മുന്നോട്ട് പോകട്ടെ.

ജീ ആർ കവിയൂർ 
04 11 2025
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത