ചന്ദ്രനെ തേടുന്നു,(ലളിത ഗാനം)
ചന്ദ്രനെ തേടുന്നു,(ലളിത ഗാനം)
ചന്ദ്രനെ ഇന്നും തേടുന്നു ഞാൻ
ഇരുളിൻ യാമത്തിൽ തേൻപോലെ
ചാരുതയോടെ.
സൂര്യകിരണം വന്നു സ്പർശിച്ചാലും,
എൻ മനമെന്നും മൃദുലം, ആ നിലാവിനോടാണ്.
നക്ഷത്രഗാനങ്ങൾ നീലവാനിൽ പാഞ്ഞു,
സ്വപ്നവഴികൾ തുറന്നിടുന്ന നേരം.
മേഘത്തണുപ്പിൽ വെളിച്ചം ഒഴുകി,
ഹൃദയതാളങ്ങൾ നിറയുന്നൊരീ രാഗം.
ദൂരെ നിന്നാലും പ്രഭയായ് വീണു,
ഇരുളിൻ മറവിൽ സ്നേഹമുണർത്തി. (2)
ചന്ദ്രനെ ഇന്നും തേടുന്നു ഞാൻ
ഇരുളിൻ യാമത്തിൽ തേൻപോലെ ചാരുതയോടെ.
നിലാവിൻ്റെ കൈകളിൽ ഉണരുമീ ഓർമ്മകൾ,
മായാതെ നിൽക്കും പ്രിയമാം സ്വരമായി.
ദൂരെ നിന്നാലും പ്രഭയായ് വീണു,
ഇരുളിൻ മറവിൽ സ്നേഹമുണർത്തി(2)
ചന്ദ്രനെ ഇന്നും തേടുന്നു ഞാൻ
ഇരുളിൻ യാമത്തിൽ തേൻപോലെ ചാരുതയോടെ
ജീ ആർ കവിയൂർ
17 11 2025
(കാനഡ , ടൊറൻ്റോ)
Comments