ശ്രീ ഗണപതേ ശരണമായ്
ശ്രീ ഗണപതേ ശരണമായ്
ഹൃദയത്തിലെന്നുമെ വാഴണേ.
വിഘ്നങ്ങൾ നീക്കിയരുളി
നാഥാ, അനുഗ്രഹം ചൊരിയണേ.(2)
മോദകവുമിഴിയോടെ വരംനൽകും
വിഘ്നനാശനൻ വല്ലഭ സുതാ,
ഭക്തരുടെ ഹൃദയത്തിൽ പവിഴമായി
ശോഭയുമായി നില്ക്കുന്ന വിഘ്നേശ്വരാ!(2)
ശ്രീ ഗണപതേ ശരണമായ്
ഹൃദയത്തിലെന്നുമെ വാഴണേ.
വിഘ്നങ്ങൾ നീക്കിയരുളി
നാഥാ, അനുഗ്രഹം ചൊരിയണേ.
പാതയിലുണ്ടാകുമെല്ലാ കഠിനതകളും
പാദസ്പർശത്തിൽ നീയകറ്റുന്നുവേ,
ചിന്തകളിൽ പ്രകാശം പകരുന്ന
ചിന്താമണിയായ് നില്ക്കണം ഗണപതേ!(2)
ശ്രീ ഗണപതേ ശരണമായ്
ഹൃദയത്തിലെന്നുമെ വാഴണേ.
വിഘ്നങ്ങൾ നീക്കിയരുളി
നാഥാ, അനുഗ്രഹം ചൊരിയണേ.
ശ്രീ പരമാനന്ദ രൂപനേ,
കൈതച്ച പൂവിൻ സുഗന്ധമുണർത്തി
എന്നുടെ മനമന്ദിരത്തിൽ വാഴണേ,
ശ്രീ ഗണനാഥാ, അനുഗ്രഹമരുളണേ!(2)
ശ്രീ ഗണപതേ ശരണമായ്
ഹൃദയത്തിലെന്നുമെ വാഴണേ.
വിഘ്നങ്ങൾ നീക്കിയരുളി
നാഥാ, അനുഗ്രഹം ചൊരിയണേ.
ജീ ആർ കവിയൂർ
25 11 2025
( കാനഡ, ടൊറൻ്റോ)
Comments