തുലാവർഷം (ഗസൽ)
തുലാവർഷം (ഗസൽ)
തുലാവർഷം പെയ്തൊഴിഞ്ഞു,
മിഴികളിൽ ഓർമ്മകൾ മൊഴിഞ്ഞു.
മനസ്സിൽ അനുരാഗഗാനം പാടി,
മരുപ്പച്ചെയായ് നിലാവുദിച്ചു, നിഴൽ പരന്നു.
തുലാവർഷം പെയ്തൊഴിഞ്ഞു,
കാറ്റിലൊരു സന്ധ്യ സ്മിതം ചൊരിഞ്ഞു.
നിദ്രയണഞ്ഞു, കനവു നിറഞ്ഞു,
അറിയാതെയുണർന്നു, മെല്ലെ കൺതുറന്നു.
നീയും പോയി മറഞ്ഞു,
ഇരുട്ടിൽ വെളിച്ചം പെയ്തൊഴിഞ്ഞു.
തുലാവർഷം പെയ്തൊഴിഞ്ഞു,
പ്രണയസ്മൃതികളിൽ സദാ ഹൃദയം പെയ്തൊഴിഞ്ഞു.
ജീവിതമാകെ എഴുതി നീണ്ടു പോയ പാതയിൽ,
ജീ ആർ ഓർമ്മകളിൽ നിലാവാകെ പെയ്തൊഴിഞ്ഞു.
ജീ ആർ കവിയൂർ
28 11 2025
(കാനഡ, ടൊറൻ്റോ)
Comments