അനന്തത്തിൻ അരികിൽ

അനന്തത്തിൻ അരികിൽ


അലകടൽ ആർത്തു ചിരിക്കുന്നുണ്ടോ
അലതല്ലി കരയുന്നുണ്ടോ
അകതാരിൽ ഒരു തന്തു കേൾക്കാൻ
അണയാത്ത ക്ഷമയുണ്ടോ (2)

അരികിലൂടൊരു കാറ്റ് പടരാൻ പോകുമ്പോൾ
അണയാതെ കത്തുന്ന നെയ്ത്തിരിയുണ്ടോ
അരയാലിലകൾ ഇളകി ആടാറുണ്ടോ (2)

അനന്തം, അജ്ഞാതം, അവർണനീയം
ആരും അറിയുന്നുണ്ടോ
അച്ചു തണ്ടിലീ ഭൂലോകം തിരിയുന്നുണ്ടോ
അർക്കനും വലം വെക്കുന്നുണ്ടോ
അവിടുന്നു അറിയാതെ ഒന്നും നടക്കാറുണ്ടോ (2)

അവനവന്റെ വലുപ്പം കൂടുതലെന്നറിയാൻ
അഹങ്കാരത്തിനും നാട്യത്തിനും കുറവുണ്ടോ
അഗ്നി, ആകാശം, ജലം, വായു, മണ്ണ് സ്വന്തമെന്ന് എണ്ണുന്നവൻ
അവസാനം അവനു കേവലം ആറടി മണ്ണിലല്ലോ (2)


ജീ.ആർ കവിയൂർ
26 11 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “