ഇന്ന് ജന്മ നക്ഷത്രം

ഇന്ന് ജന്മ നക്ഷത്രം

കാലം പാതകൾ മുറിച്ചുപോകുന്നു,
മണിവേളകൾ മൃദുവായി പെയ്യുന്നു.
ഓർമ്മകൾ ചിറകുകൾ വിരിച്ചിടുന്നു,
മധുരം, വേദന, എല്ലാം ഒരുമിച്ചു നിറയുന്നു(2).

പുതിയ നാളുകൾ തൊട്ടുപിടിക്കുന്നു,
ഹൃദയം തുറന്നു കാറ്റിൽ നളിനിയായി പറക്കുന്നു.
ചുണ്ടിൽ ചിരി, കണ്ണിൽ നളിനി,
നിശബ്ദമായി വന്നു വഹിക്കുന്നു സന്തോഷം(2)

പ്രകാശം പൂവിൻ സുഗന്ധം പോലെ വ്യാപിക്കുന്നു,
നിറങ്ങൾ പകലിൽ തൂവലായി തുള്ളുന്നു.
പ്രവഹിക്കുന്ന ജീവിതത്തിന്റെ ഒഴുക്കിൽ,
നന്മയും കനിയും ഒരുമിച്ച് ഉണരുന്നു(2)

സ്വപ്നങ്ങളിൽ ഞാൻ കവിതകൾ നട്ടിടുന്നു,
വേരുകൾക്കൊണ്ട് ഹൃദയം പൂക്കുന്നു,
ഓരോ നാൾ പുതിയ വരികൾ ഉണർത്തുന്നു,
അറുപത്തി ഒന്നിന്റെ നിറവിലായി, തുലാമാസ, ഉതൃട്ടാതിയിലായിന്നു ജി ആർ(2)

ജീ ആർ കവിയൂർ 
03 11 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത