മഞ്ഞണിഞ്ഞ മാപ്പിളും കൊന്നമര തണലും
മഞ്ഞണിഞ്ഞ മാപ്പിളും
കൊന്നമര തണലും
മഞ്ഞുതുള്ളി വീണു മൗനം പാടുമ്പോൾ,
ജാലക വഴിയിൽ സ്വപ്നം തെളിയുന്നു.
തണുപ്പ് മറഞ്ഞ കണ്ണീരിൽ കിനാവുകൾ,
വീട്ടുവാതിൽ കാണാതെ കാത്തിരിക്കുന്നു(2).
ചെറു വിളക്കിൻ വെളിച്ചത്തിൽ ഓർമ്മകൾ,
കിളികൂജനം പോലെ മധുരമാകുന്നു.
പൂക്കളം വിരിഞ്ഞ കാലം മറഞ്ഞാലും,
സ്നേഹവീഥി നിലനിൽക്കും ഹൃദയത്തിൽ(2).
വേനലാഴി വരുമ്പോൾ മഞ്ഞ് ഉരുകുന്നു,
പുലരിയുടെ മണമാർന്ന പുഷ്പം ഉണരുന്നു.
നാടിൻ വിളിയും കാറ്റിൽ തഴുകുമ്പോൾ,
മനസിൽ കിനാവിൻ പാലാഴി തുറക്കുന്നു.(2)
കാലം മാറി പാട്ടുകൾ മായുമ്പോഴും,
ഓർമ്മയിൽ നിലനിൽക്കും മാപ്പിളിൻ രാഗം.(2)
ജീ ആർ കവിയൂർ
05 11 2025
(കാനഡ, ടൊറൻ്റോ)
Comments