ഏതോ ഓർമ്മകളിലായ് (ഗാനം)

“ഏതോ ഓർമ്മകളിലായ് (ഗാനം)


ഏതോ ജനിമൃതികളിലായി എങ്ങോ
ഏതോ ഏറ്റു പറച്ചിലുകളിലായി
എഴുതാപ്പുറമായി ഓരോ നിമിഷവും
എങ്ങലായ് മാത്രമേ ഓർക്കാൻ കഴിഞ്ഞിരുന്നുള്ളൂ

ഏതോ ഓർമ്മകളിലായ്, എങ്ങലായ് മറയുന്നു
ഏതോ ഓർമ്മകളിലായ്, ഹൃദയം പാടുന്നു


ഏകാന്തതയുടെ കനിവിൽ ഒളിഞ്ഞു
നിശ്ശബ്ദതയിൽ നിന്നൊരു ശബ്ദം തേടി
സാന്നിധ്യം മനസ്സിൽ നിറഞ്ഞു നിന്നു
മധുരം പോലെ ഒരു ഓർമ്മ പാടാൻ തുടങ്ങി

ഏതോ ഓർമ്മകളിലായ്, എങ്ങലായ് മറയുന്നു
ഏതോ ഓർമ്മകളിലായ്, ഹൃദയം പാടുന്നു


കാറ്റിന്റെ സ്പർശത്തിൽ മറഞ്ഞു പോയത്
ഹൃദയം തളരുന്നപ്പോഴേ പ്രണയം ഉണർന്നു
മിനുക്കിയ കണ്ണീരിൽ മറഞ്ഞു
മറവിയുടെ നിഴൽ മാഞ്ഞു പോകും പോലെ

ഏതോ ഓർമ്മകളിലായ്, എങ്ങലായ് മറയുന്നു
ഏതോ ഓർമ്മകളിലായ്, ഹൃദയം പാടുന്നു

കാലത്തിന്റെ തിരയിലും തിരക്കിലും തളർന്നു
വിസ്മൃതിയിലാണ്ട നിമിഷങ്ങൾ തേടിയെത്തി
മനസ്സിൽ കുടുങ്ങിയ ചിന്തകൾ തെളിഞ്ഞു
ഒരു സ്വപ്നം പോലെ വീണ്ടും കണ്ടു

ഏതോ ഓർമ്മകളിലായ്, എങ്ങലായ് മറയുന്നു
ഏതോ ഓർമ്മകളിലായ്, ഹൃദയം പാടുന്നു

പുതിയ മഴപെയ്തു ഓർമ്മകളിൽ തണുപ്പ്
അപ്രതീക്ഷിത ആഴങ്ങളിൽ ഒരു നിഴൽ
പഴയ ഗന്ധങ്ങൾ വഴിയിൽ പരന്നു
ഒന്നാത്മാവിൻ യാത്രയിൽ വീണ്ടും തെളിഞ്ഞു

ഏതോ ഓർമ്മകളിലായ്, എങ്ങലായ് മറയുന്നു
ഏതോ ഓർമ്മകളിലായ്, ഹൃദയം പാടുന്നു

ജി.ആർ. കവിയൂർ
18 11 2025
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “