ജീവിതമെന്നൊരു പാട്ട്
ജീവിതമെന്നൊരു പാട്ട്
ജീവിതമെന്നൊരു പാട്ട്, പ്രകൃതിയിലൊഴുകി,
മനസ്സിൽ മധുരം വിതറുന്നു, ഹൃദയം പാടുന്നു.(2)
മഴത്തുള്ളി പെയ്തു മണ്ണിൻ ഗന്ധം പരന്നു,
കാറ്റിൻ തലോടലാൽ പാട്ട് പിറവിയെടുത്തു.(2)
നിലാവിൻ തണലിൽ സ്വപ്നങ്ങൾ നൃത്തം ചെയ്തു,
മരങ്ങളുടെ നിഴലിൽ ഓർമ്മകൾ നനയുന്നു.(2)
ജീവിതമെന്നൊരു പാട്ട്, പ്രകൃതിയിലൊഴുകി,
മനസ്സിൽ മധുരം വിതറുന്നു, ഹൃദയം പാടുന്നു.
നദി ഒഴുകുന്ന വഴിയിൽ ചിരികൾ വിരിയുന്നു,
പക്ഷികൾ പാടുന്ന വേളയിൽ ഹൃദയം ഉണരുന്നു.(2)
പൂക്കൾ വിടർന്ന പാതയിൽ ചിന്തകൾ പറക്കുന്നു,
വെയിലിൻ പൊൻതുള്ളി പുതിയ ദിനം തെളിയിക്കുന്നു.(2)
ജീവിതമെന്നൊരു പാട്ട്, പ്രകൃതിയിലൊഴുകി,
മനസ്സിൽ മധുരം വിതറുന്നു, ഹൃദയം പാടുന്നു.
താരകകൾ ചിരിച്ചു, രാവിൻ കഥ പറയും,
മേഘങ്ങൾ നീങ്ങി പ്രതീക്ഷ വളരുന്നു.
ജീവിതം പാടുന്നു ഓരോ നിമിഷം പുതുതായി,
പ്രകൃതിയോടൊപ്പം ചേർന്ന് ഹൃദയം പുഷ്പിക്കുന്നു.(2)
ജീവിതമെന്നൊരു പാട്ട്, പ്രകൃതിയിലൊഴുകി,
മനസ്സിൽ മധുരം വിതറുന്നു, ഹൃദയം പാടുന്നു.
ജീ ആർ കവിയൂർ
04 11 2025
(കാനഡ, ടൊറൻ്റോ)
Comments