“ആറടി മണ്ണിന്റെ സത്യം”
“ആറടി മണ്ണിന്റെ സത്യം”
അവസാനം അവനു കേവലം ആറടി മണ്ണിലല്ലോ,
അനാഥമായ് ഒഴുകിപ്പോകും നാളുകൾ, സംസാരത്തിന്റെ വീഞ്ഞിൽ.(2)
അഹങ്കാരങ്ങൾ തളിർപ്പൊടിയും രാത്രിയിലെ കാറ്റുപോലെ,
അരികിൽ നിൽക്കുമ്പോൾ മനുഷ്യമനസ് ശൂന്യമായി മാഞ്ഞുപോകും.(2)
പെരുമയും പദവിയും എല്ലാം മൺതരിയായി വീഴും,
പാടിയ പാട്ടുകളും ചിരിച്ച നാളുകളും പൊടിപോലെ പറക്കും.(2)
ജീവിതം ഒരു വാതിൽ തുറക്കും, മറ്റൊന്ന് പൂട്ടും നിശ്ശബ്ദം,
പിറവി മുതൽ മരണ വരെ നിമിഷങ്ങൾ മാത്രം നമ്മുടേത്.(2)
അവസാനം കൈയ്യിൽ ഒന്നുമില്ലാതെ നിൽക്കുമ്പോൾ മനസ്സറിവാകും,
സ്നേഹം മാത്രമേ നിലനിൽക്കൂ — മിച്ചമായി എല്ലാം അനാഥമാം.(2)
ജീ.ആർ കവിയൂർ
27 11 2025
(കാനഡ, ടൊറൻ്റോ)
Comments