ജഗജനനി ജയിക്ക നീ(ഭക്തി ഗാനം)
ജഗജനനി ജയിക്ക നീ
(ഭക്തി ഗാനം)
ജഗജനനി ജയിക്ക നീ,
ജഗതംബികേ പാഹിമാം!
ജന്മാന്തര കദനങ്ങളെ അകറ്റുന്നവളേ,
സച്ചിദാനന്ദമയി അമ്മേ!(2)
കരുണാസാഗരേ ദേവി,
കാമാക്ഷി കാളികേ ശിവശക്തിയേ!
ഭക്തഹൃദയങ്ങളിൽ വാഴുന്നവളേ,
ഭവഭയഹാരിണി ദുർഗേ അമ്മേ!(2)
ജഗജനനി ജയിക്ക നീ,
ജഗതംബികേ പാഹിമാം!
ജന്മാന്തര കദനങ്ങളെ അകറ്റുന്നവളേ,
സച്ചിദാനന്ദമയി അമ്മേ!
അനുദിനം നിൻ നാമം പാടി,
ശാന്തിയെ വരിക്കും ഭക്തർ!
താപഹാരിണി നീയല്ലോ അമ്മേ,
താരകയാം സത്യസുന്ദരീ! (2)
ജഗജനനി ജയിക്ക നീ,
ജഗതംബികേ പാഹിമാം!
ജന്മാന്തര കദനങ്ങളെ അകറ്റുന്നവളേ,
സച്ചിദാനന്ദമയി അമ്മേ!
നവരാത്രി പൂജയിൽ തേജസ്സായി,
നവദുർഗ രൂപങ്ങളിൽ നൃത്തം ചെയ്യും നീ!
അഘമൊക്കെയും അകലും നിമിഷം,
അനുഗ്രഹഹസ്തം നീ ചാർത്തുമ്പോൾ!(2)
ജഗജനനി ജയിക്ക നീ,
ജഗതംബികേ പാഹിമാം!
ജന്മാന്തര കദനങ്ങളെ അകറ്റുന്നവളേ,
സച്ചിദാനന്ദമയി അമ്മേ!
മനസ്സിൽ നീയെന്നുമുണ്ടാകണം,
മമ മായാജാലം മായട്ടെ അമ്മേ!
സകലകലാ സർവസ്വമായ് നീ,
സദാശരണം നിൻ പാദങ്ങൾ(2)
ജഗജനനി ജയിക്ക നീ,
ജഗതംബികേ പാഹിമാം!
ജന്മാന്തര കദനങ്ങളെ അകറ്റുന്നവളേ,
സച്ചിദാനന്ദമയി അമ്മേ!(2)
ജി.ആർ. കവിയൂർ
08 11 2025
(ടൊറന്റോ, കാനഡ)
Comments