തണുപ്പാർന്ന പ്രണയത്തിൻ ഓർമ്മകൾ (പ്രണയ ഗാനം)
തണുപ്പാർന്ന പ്രണയത്തിൻ ഓർമ്മകൾ (പ്രണയ ഗാനം)
നീയെൻ ചുണ്ടിലെ രാഗഭാവമോ
ഹൃദയ വിപഞ്ചിയിലെ താളഭാവമോ
എൻ ആത്മാവിൻ സാന്നിധ്യ മധുരമോ
നിൻ ചിന്തകളിലെ അനുരാഗ തരംഗമോ(2)
നീയെൻ ഹൃദയത്തിലേക്ക് വരവായി
ഓരോ ശ്വാസനിശ്വാസത്തിലും സ്നേഹത്തിൻ താളമാകുന്നു
തണുവാർന്ന അരുണ കിരണങ്ങളും, ശൂന്യ പാതയിൽ നിന്നെ ഞാൻ കണ്ടതായ്
ശൂന്യ തടാകത്തിൻ തീരത്ത് നീ സംഗീതമായി വരവായി
നക്ഷത്രങ്ങൾ തഴുകിയ രാത്രിയിൽ നീ വന്ന പോലെ
എൻ ഹൃദയം നിന്റെ സാന്നിധ്യത്തിൽ ഗാനമായി പാടുന്നു(2)
നീയെൻ ഹൃദയത്തിലേക്ക് വരവായി
ഓരോ ശ്വാസനിശ്വാസത്തിലും സ്നേഹത്തിൻ താളമാകുന്നു
തടാകത്തിൻ ഓളങ്ങൾ എൻ്റെ പാട്ടിന് താളം പിടിച്ച പോലെ
ആ പാട്ടിൻ്റെ താളത്തിൽ ചുവട് വച്ചു അരയന്നങ്ങൾ, ഹൃദയത്തിലൊരു സ്വരം ചേർക്കുന്നു നീ
നിശബ്ദ വഴിയിലെ മരങ്ങൾ മൗനമായി നിന്നെ പാടുന്നു
ശീതള കാറ്റിൻ മധുരവും, നീയെന്നെ ചുറ്റി പ്രണയം പകർന്നു(2)
നീയെൻ ഹൃദയത്തിലേക്ക് വരവായി
ഓരോ ശ്വാസനിശ്വാസത്തിലും സ്നേഹത്തിൻ താളമാകുന്നു
ജീ ആർ കവിയൂർ
24 11 2025
( കാനഡ, ടൊറൻ്റോ)
Comments