മാപ്പിളിൻ പാട്ട് 01
മാപ്പിളിൻ പാട്ട് 01
മാപ്പിളിൻ തളിർ ചുവപ്പായി തഴുകുമ്പോൾ,
മഞ്ഞണിഞ്ഞ വഴികൾ മൗനം പാടുന്നു.
കാറ്റിൻ ചിരിയിൽ വീണു പോകുന്ന ഓർമ്മകൾ,
മനസ്സിൽ തീർത്തു പുതുവർഷ പ്രതീക്ഷകൾ.(2)
തണുപ്പിൻ വിരൽ തഴുകി നീറുമ്പോൾ,
മഞ്ഞ് പെയ്യുമെന്ന ആഗ്രഹം തീരങ്ങളിൽ.
വെയിലില്ലാത്ത രാവുകൾ നീളുമ്പോൾ,
സ്വപ്നങ്ങൾ വിളിക്കുന്നു സ്വദേശ പാതയിൽ.(2)
മേടമാസ കൊന്നപ്പൂമഴയിൽ മഞ്ഞയായി,
വിഷുപുലരി തെളിഞ്ഞ് പുതുവെളിച്ചമാകും.
കിളികളുടെ നാദം വന്നു തോരുമ്പോൾ,
മനസിൽ നാടിൻ മൃദുതാളം ഉണരുന്നു.(2)
കാലം മാറും, നിറങ്ങൾ പൊഴിയും,
സ്നേഹമാത്രം നിലനിൽക്കും ഹൃദയതാളത്തിൽ.(2)
ജീ ആർ കവിയൂർ
05 11 2025
(കാനഡ, ടൊറൻ്റോ)
Comments