നിന്റെ ചുണ്ടുകളിൽ നിന്ന് (ഗസൽ)
നിന്റെ ചുണ്ടുകളിൽ നിന്ന് ഒഴുകട്ടെ ഗാനങ്ങൾ
താഴ്‌വരകളിൽ പ്രതിധ്വനികുന്നു ഗാനങ്ങൾ(2)
ഒരു നിലാവുള്ള രാത്രിയിൽ നിന്റെ ഓർമ്മകൾ,
താഴ്‌വരകളിൽ പ്രതിധ്വനിക്കുന്ന ഗാനങ്ങൾ(2)
എന്റെ ക്ഷേമത്തെക്കുറിച്ച് കാറ്റിനോട് ചോദിക്കൂ,
താഴ്‌വരകളിൽ പ്രതിധ്വനിക്കുന്ന ഗാനങ്ങൾ(2)
എന്റെ ഹൃദയത്തിന്റെ ചുവരുകളിൽ നിന്റെ പേര് കൊത്തിവച്ചിരിക്കുന്നു,
താഴ്‌വരകളിൽ പ്രതിധ്വനിക്കുന്ന ഗാനങ്ങൾ(2)
സ്വപ്നങ്ങളുടെ തെരുവുകളിൽ ഞാൻ നഷ്ടപ്പെട്ടു,
താഴ്‌വരകളിൽ പ്രതിധ്വനിക്കുന്ന ഗാനങ്ങൾ(2)
ഈ ലോകത്തിലെ ഓരോ വരണ്ട ഹൃദയത്തിലും,
താഴ്‌വരകളിൽ പ്രതിധ്വനിക്കട്ടെ ജി.ആറിന്റെ ഗാനങ്ങൾ(2)
ജീ ആർ കവിയൂർ
06 11 2025
(കാനഡ, ടൊറൻ്റോ)
Comments