രാമ രാമ പാഹിമാം
രാമ രാമ പാഹിമാം
രാമ രാമ പാഹിമാം,
മുകുന്ദ രാമ പാഹിമാം(2)
കരഘോഷം മുഴങ്ങട്ടെ,
ദിഗന്ധങ്ങൾ ഞടുങ്ങട്ടെ.
രാമ നാമം ജപിക്കട്ടെ,
രായെല്ലാം അകലട്ടേ(2)
രാമ രാമ പാഹിമാം,
മുകുന്ദ രാമ പാഹിമാം.
ലോകം മുഴുവൻ കേൾക്കട്ടെ,
രാവണ നിഗ്രഹം നടക്കട്ടെ.
രാമൻ്റെ നാമം എങ്ങുമുയരട്ടെ,
രാമ രാജ്യം വീണ്ടും പുലരട്ടെ(2)
രാമ രാമ പാഹിമാം,
മുകുന്ദ രാമ പാഹിമാം.
ശക്തി സ്ഥിതിയെ അറിയട്ടെ,
ശക്തരായി എല്ലാവരും തീരട്ടെ.
സത്യം സത്യമായി ജയിക്കട്ടെ,
സീത വീണ്ടും ഉണരട്ടെ(2)
രാമ രാമ പാഹിമാം,
മുകുന്ദ രാമ പാഹിമാം.
ഹനുമാനൻ പാത കാത്തു നില്ക്കട്ടെ,
ഭക്തൻമാരുടെ മനസിൽ ജ്വലിക്കട്ടെ.
ലവ കുശന്മാർ രാമഗാഥ പാടട്ടെ,
ധർമ്മം വീണ്ടും ലോകം നിറക്കട്ടെ(2)
രാമ രാമ പാഹിമാം,
മുകുന്ദ രാമ പാഹിമാം.
മണ്ഡര, ശൂർപ്പണകമാരെല്ലാം അസ്തമിക്കട്ടെ,
അരവിന്ദം ഏറെ വിരിയട്ടെ.
ഭാരതം ഭരത വാക്യത്താൽ അമരമാവട്ടെ,
അയോധ്യ വീണ്ടും രാമൻ ഭരിക്കട്ടെ(2)
രാമ രാമ പാഹിമാം,
മുകുന്ദ രാമ പാഹിമാം.
ജീ ആർ കവിയൂർ
06 11 2025
(കാനഡ, ടൊറൻ്റോ)
Comments