എൻ്റെ ഭാഷ

എൻ്റെ ഭാഷ 

എൻ ഭാഷ, അമ്മയുടെ മധുര വാക്കുകൾ
ഹൃദയത്തിൽ വെളിച്ചം പകരുന്ന സ്പർശം.
അക്ഷരങ്ങളിൽ പൂവുകൾ വിരിയുന്നു
ഓർമ്മകളിൽ കണ്ണീറും ചിരിയും ചേരുന്നു.

കഥകളിൽ, പാട്ടുകളിൽ, നാടൻ ഗാനങ്ങളിൽ
പ്രണയത്തിന്റെ വിരഹവും മധുരവും അവതരിപ്പിക്കുന്നു.
കുടുംബസ്നേഹത്തിന്റെ സംഗീതം അവളിലുണ്ട്
സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഷ.

നിറം പകരുന്ന സ്വപ്നങ്ങൾ ഉണരുന്നു
മനസ്സിലെ കോണുകളിൽ പൂവിതീരുന്നു.
പ്രണയത്തിന്റെയും ഓർമ്മകളുടെയും മാധുര്യം
ഹൃദയത്തിൽ സ്നേഹഗാനമായി നിറയുന്നു.

ജീ ആർ കവിയൂർ 
05 11 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത