“ജീവിതസായമഹ്നങ്ങളിലെ നീ "
“ജീവിതസായമഹ്നങ്ങളിലെ നീ "
നെഞ്ചോട് ചേർക്കുന്നു ഞാൻ
നീ തന്ന പുഞ്ചിരി പൂവിൻ സമ്മാനമായി
നീറും മനസ്സിൻ്റെ ആശ്വാസമായി
നിഴലായി പ്രണയാക്ഷരങ്ങളായായ് (2)
താരാപദങ്ങൾ പോലെ ചിമ്മിയങ്ങ്
തുള്ളി കളിക്കുന്നു വിരൽ തുമ്പിൽ
തുണയായ് തണലായ് താങ്ങായ്
താഴമ്പൂവിൻ സുഗന്ധമായി വീണ്ടും(2)
ജീവിതസായമഹ്നങ്ങളിൽ എനിക്ക്
ജീവ വായുവായ് നിത്യവും ഔഷധമായി
ജന്മജ്മന്തര ബന്ധമാണ് എന്ന് ഇന്നും
ജപിക്കുന്നു പ്രകീർത്തിക്കുന്നു നിന്നെ കവിതേ(2)
ജീ ആർ കവിയൂർ
03 11 2025
( കാനഡ, ടൊറൻ്റോ)
Comments