ആനന്ദത്തിന്റെ സ്പർശം

ആനന്ദത്തിന്റെ സ്പർശം 

നിശ്ശബ്ദതയിൽ മൂളിയൊരു നാദം,
ഹൃദയത്തിൽ പിറന്നൊരു ശാന്തി,
ശ്വാസത്തിൻ താളത്തിൽ നൃത്തം ചെയ്തു
മനസ്സ് മേഘമായി ഒഴുകി.

വേദനകൾ വീണ പുഷ്പങ്ങളായി,
ഓർമ്മകൾ സംഗീതമായി മാറി,
പ്രഭാതരശ്മിയിൽ പകർന്ന് നിന്നത്
ആത്മസുഖത്തിന്റെ മൃദുലം.

ദൂരെയൊരു വെളിച്ചം വിളിച്ചു,
ആ വെളിച്ചത്തിൽ ഞാൻ ലയിച്ചു,
സത്യത്തിന്റെ സ്പർശം ചേർന്നു —
ഉള്ളിൻ്റെ ഉള്ളിലായി അറിയുന്നു.

അവിടെ വാക്കുകൾ നിശ്ശബ്ദമായി,
ചിന്തകൾ കാറ്റിൽ അലിയുമ്പോൾ,
ആത്മാവ് മാത്രം നിലനിന്നു —
ആനന്ദത്തിൽ ഞാൻ അകലമായി നിൽക്കുന്നു.

ജീ ആർ കവിയൂർ 
05 11 2025
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത