ശരണം… ശരണം…
ശരണം… ശരണം…
സ്വാമി ശരണം അയ്യപ്പാ…
ശ്രീധർമ്മശാസ്താവേ ശരണം…(2)
ആനന്ദദായകാ ആത്മസംരക്ഷകാ,
അന്തരംഗത്തിൽ അധിവസിക്കുന്നു.
അറിവിൻ പൊരുളായ അയ്യനയ്യനെ,
അവിടുന്നല്ലാതെ ശരണമില്ല സ്വാമി,
അഴലൊക്കെയും അകറ്റി വാണരുളും(2).
ആ നീലമലമുകളിൽ വാഴും
ശ്രീധർമ്മശാസ്താവേ ശരണം ശരണം
സ്വാമി ശരണം ശരണം അയ്യപ്പാ.
ശരണം… ശരണം…
സ്വാമി ശരണം അയ്യപ്പാ…
ശ്രീധർമ്മശാസ്താവേ ശരണം…
വ്രതശുദ്ധിയുടെ ദീപം തെളിയിക്കും,
ഭക്ത ഹൃദയങ്ങളിൽ നീ തന്നെയോ നാഥാ.
പാപങ്ങൾ എല്ലാം പൊള്ളിച്ചുകളഞ്ഞ്,
നിന്റെ പാതയിലൂടെ നീയെന്നെ നടത്തിടൂ സ്വാമി. (2)
ശരണം… ശരണം…
സ്വാമി ശരണം അയ്യപ്പാ…
ശ്രീധർമ്മശാസ്താവേ ശരണം…
മകരവിളക്കിൻ വെളിച്ചം പോലെ,
മനസ്സിൻ ഇരുട്ടുകൾ നീ മാറ്റിടൂ.
ശരണം വിളിക്കുന്ന ഓരോ നിമിഷവും,
സ്വാമിപഥം കാണിച്ചരുളുക നാഥാ.(2)
ശരണം… ശരണം…
സ്വാമി ശരണം അയ്യപ്പാ…
ശ്രീധർമ്മശാസ്താവേ ശരണം…
ശബരിമലയുടെ പുണ്യപാതയിലൂടെ,
എൻ പ്രാണൻ മുഴുവൻ ഞാനർപ്പിക്കുന്നു.
ശരണം ശരണം അയ്യപ്പാ എന്നൊരാ ശരണമന്ത്രങ്ങൾ,
ഹൃദയം നിറഞ്ഞൊഴുകി വരുന്നു.(2)
ശരണം… ശരണം…
സ്വാമി ശരണം അയ്യപ്പാ…
ശ്രീധർമ്മശാസ്താവേ ശരണം…
ജി.ആർ. കവിയൂർ
19 11 2025
(കാനഡ, ടൊറന്റോ)
Comments