എന്നുള്ളിലെ സാഗരം
*എന്നുള്ളിലെ സാഗരം*
ഏഴല്ല എഴുന്നൂറ് യോജന വട്ടം കാറ്റ് മൂളിയാലും നിന്നോളം ആവില്ല സത്യം,
എത്ര കാലങ്ങൾ മറിഞ്ഞാലും നിൻ സ്പന്ദനത്തിൻ തീക്ഷ്ണത മങ്ങുകയില്ല,
എന്നുമീ ലോകത്തിന്റെ മുഴക്കം മാഞ്ഞാലും നിൻ്റെ ശബ്ദം മാത്രം കേൾക്കും,
എഴുതിയിടാത്ത വിധിയുടെ വരികളിലും നിൻ്റെ നിഴലാണ് തെളിക്കും,
എടയാതെ നീങ്ങുന്ന സന്ധ്യയിൽ പുതു പ്രഭാതം മൃദുവായ് വിരിക്കും,
എങ്കിലും നിശ്ശബ്ദതയുടെ താളം ഹൃദയതടത്തിൽ അലകൾ തീർക്കും,
എളിയ ഓർമ്മകളുടെ സുഗന്ധം ശ്വാസമൊഴുക്കിൽ മന്ദമായി കൂടും,
എളുപ്പമല്ലാത്ത വഴികളിൽ പ്രതീക്ഷ പുതിയ വിളക്ക് തെളിക്കും,
എഴുന്നേറ്റു വരുന്ന കാറ്റിന്റെ ഹൃദയം മനസിലേക്ക് രാഗമായി പകരും,
എരിയുന്ന നക്ഷത്രങ്ങൾ പോലും മായ്ച്ചില്ലാത്ത സ്വപ്നങ്ങൾ കാത്തിരിക്കും,
എന്നുമീ മൗനത്തിന്റെ തീരത്ത് ആത്മാവ് തണലായ് വീരും,
എഴുന്നള്ളുന്ന ധൈര്യം ഓരോ രാത്രിയും പുതിയ പാത വരക്കും,
എന്നുള്ളിലെ സാഗരം എനിക്ക് സ്വന്തം എങ്കിലും നീ എന്ന തിര ഉള്ള ഇടത്തോളം,
എവിടെയെന്നാലുമീ ജീവിത വഞ്ചിൻമുന്നോട്ട്,
ഏഷണിക്കും ഭീഷണിയും മറികടക്കാനാകില്ല.
ജി.ആർ. കവിയൂർ
18 11 2025
(കാനഡ, ടൊറന്റോ)
Comments