കാലം കാത്തു വച്ചത്
കാലം കാത്തു വച്ചത്
കാലം കാത്തു വച്ചത് ഓർമ്മകളുടെ നിഴലുകൾ,
മഴതുള്ളി പോലെ ഹൃദയത്തിൽ പതിക്കുന്നു.
നിലാവിൻ പുഞ്ചിരി നീളുന്ന വഴികളിൽ,
പുതിയൊരു സ്വപ്നം ജന്മം നേടുന്നു.
മണ്ണിൻ മണത്തിൽ പഴയ ദിനങ്ങൾ വീണു,
പുഴയൊഴുക്കിൽ സംഗീതം തുളുമ്പുന്നു.
ചൂടൻ കാറ്റിൽ ചിന്തകൾ പറന്നുയരുന്നു,
നിശ്ശബ്ദതയിൽ പ്രണയം വീണ്ടെടുക്കുന്നു.
പൂക്കൾ വിരിഞ്ഞു മറഞ്ഞ കഥ പറയുമ്പോൾ,
വിരൽ തുമ്പിൽ ജീവന്റെ സ്പർശം മുളയ്ക്കുന്നു.
നേർത്ത തിരമാലയിൽ ഓർമ്മ പുനർജനിക്കുന്നു,
കാലം കാത്തു വച്ചത് മനസിൽ വിളങ്ങുന്നു
ജീ ആർ കവിയൂർ
04 11 2025
(കാനഡ, ടൊറൻ്റോ)
Comments