വൃദ്ധാവസ്ഥ – സ്വയംമാത്രം
വൃദ്ധാവസ്ഥ – സ്വയംമാത്രം
കാലം നീങ്ങി നിഴൽ ചേർന്നൊഴുകി,
മൃദുവായ ദിനങ്ങൾ മൗനമണിഞ്ഞു.
ചിറകില്ലാ സ്വപ്നങ്ങൾ ഉറങ്ങിനിൽക്കും,
നിശ്ശബ്ദത പാടും ഹൃദയത്തിനുള്ളിൽ.(2)
മക്കൾ ദൂരത്തു, കനൽ പോലെ ഓർമ്മ,
പുസ്തകത്താളിൽ പഴയ ഗന്ധം.
കണ്ണുകൾ കണ്ടതൊക്കെയും മങ്ങിയതായി,
കൈകളിൽ വിറയൽ, ജീവിതത്തിന്റെ ചിന്ത.(2)
ഇപ്പോൾ മനസ്സിൽ ഞാൻ മാത്രമായ്,
ചുറ്റുമുള്ള ശാന്തതയിൽ ആശ്വാസം.
കാലം പഠിപ്പിച്ചു – സ്വയം മതിയെന്നു,
ഹൃദയത്തിൽ ഇപ്പോൾ സമാധാനമുണ്ട്.(2)
ജീ ആർ കവിയൂർ
05 11 2025
(കാനഡ, ടൊറൻ്റോ)
Comments