വിട്ടു പോകുന്നിടത്ത് (ഗാനം)
വിട്ടു പോകുന്നിടത്ത് (ഗാനം)
വിട്ട് പോകുന്നിടത്ത്
നട്ട് വെയ്ക്കണം സ്നേഹം
മരമായി മുളച്ചു വളരട്ടെ
ഓർമ്മകളുടെ നിഴലായി (2)
പാട്ടുകൾ വിടരട്ടെ ഹൃദയത്തിൽ
നാളുകളെ പൊറുക്കുന്ന കനിവായി
മൌനത്തിലെ ശബ്ദങ്ങൾ കേട്ടു
പ്രണയത്തിന്റെ വിരലുകൾ തൊടട്ടെ(2)
വിട്ട് പോകുന്നിടത്ത്
നട്ട് വെയ്ക്കണം സ്നേഹം
മുറുകാതെ നിലനിൽക്കട്ടെ
ഹൃദയത്തിന്റെ വേരുകൾ
പൂത്തു വിടരട്ടെ ദിനങ്ങൾ
മണവുമാകട്ടെ ഓർമകൾ
തണലായി നിൽക്കട്ടെ ചിരികൾ
മാറുന്ന കാറ്റിനൊപ്പം നിനവുകൾ(2)
വിട്ട് പോകുന്നിടത്ത്
നട്ട് വെയ്ക്കണം സ്നേഹം
മുറുകാതെ നിലനിൽക്കട്ടെ
ഹൃദയത്തിന്റെ വേരുകൾ
കണ്ണീർ പൊഴിഞ്ഞ മണ്ണിൽപോലും
മുളയ്ക്കട്ടെ കരുണയുടെ വിത്തുകൾ
വാക്കുകളില്ലാതെയെങ്കിലും ഹൃദയം
പറയട്ടെ – "സ്നേഹമത്രേ സത്യമായി"(2)
വിട്ട് പോകുന്നിടത്ത്
നട്ട് വെയ്ക്കണം സ്നേഹം
മുറുകാതെ നിലനിൽക്കട്ടെ
ഹൃദയത്തിന്റെ വേരുകൾ
ജീ ആർ കവിയൂർ
03 11 2025
(കാനഡ, ടൊറൻ്റോ)
Comments