എന്തെ ഇങ്ങനെ

നിൻ കൺ പീലി എന്തേ
നനഞ്ഞിരുന്നു 
നിറമായ നിറമൊക്കെ
വാർന്നു പോയോ
നീല പീലി ചാർത്തും
നീല നിറമാർന്നവൻ 
വന്നകന്നോ

മനസ്സിൻ്റെ കോണിൽ 
മറ്റാരും അറിയാതെ 
നീ കുറിച്ച വരികളിലോക്കെ
അവൻ മാത്രമായിരുന്നോ
ഓർക്കും തോറും എന്തെ
അന്തി വാനം പോലെ 
നിൻ്റെ കവിളുകളോക്കെ
തുടുത്തു ചുവന്നു 

നിലാവിൻ്റെ ചാരുതയിൽ
നിൻ മുഖമാകെ തിളങ്ങുന്നുവല്ലോ
മനസ്സിൻ്റെ ഉള്ളിലെ ഉള്ളിൽ 
അവൻ വരുമെന്നുള്ള അറിവ്
ലഭിച്ചിട്ടുണ്ടോ

ജീ ആർ കവിയൂർ
12 09 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “