സ്വപ്നമായി മാറുന്നുവല്ലോ

ഒന്നുമേ പറയുവാനാവുന്നില്ല നിന്നോട്
ഒരിക്കലും മറക്കാനാവാത്ത 
ഉള്ളിലെ ഉള്ളിലുള്ള മധുര നോവ്

ഓർമ്മകളെന്നെ ഞാനല്ലാതെയാക്കുന്നു
ഒരായിരം പൂവിരിയും പോലെ 
ഒരു അമ്പിളി മുഖമെന്നിൽ തെളിയുന്നു

ചിറകു വിരിച്ചു ശലഭമായ്
ചിക്കെന്ന് അടുത്ത് എത്തുവാൻ മോഹമുണ്ടെങ്കിലും
വെറും ഒരു സ്വപ്നമായി മാറുന്നുവല്ലോ

ജീ ആർ കവിയൂർ
28 09 2023

Comments