നീലാംബരിയുടെ ഭാവങ്ങൾ

നീലാംബരിയുടെ ഭാവങ്ങൾ 

നാദങ്ങളിൽ മയങ്ങും 
മൊഴികളിൽ വിരിയും 
അക്ഷര മലരുകൾ 
വീഥികളിൽ പ്രണയ
സുധാരസധാര വഴിയും 

സുഖസുന്ദര ഗാനം ഒഴുകും 
വീചികളിൽ ഉണർന്ന
അസുലഭ നിമിഷങ്ങളെ 
വരിക വരിക വീണ്ടും 
ഉണർത്തുക ഓർമ്മച്ചെപ്പിൽ 
നിറമാർന്ന ഒരു നുള്ളു സിന്ദൂരം 

വിരഹമൊഴുകി ഉറക്കി
ഉണർത്തും നീലാംബരിയുടെ
സ്വരാഗ രസം പകരും
ആരോഹണ. ആവരോഹങ്ങളെ
സ,രി2,ഗ3,മ1,ധ2,നി3,സ
സ,നി3,പ,മ1,ഗ3,രി2,ഗ3,സ

ജീ ആർ കവിയൂർ
25 09 2023 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “