इतना टूटा हूँ कि छूने से बिखर जाऊंगाമോയിൻ നജറിൻ്റെ ഗസൽ പരിഭാഷ

इतना टूटा हूँ कि छूने से बिखर जाऊंगा
മോയിൻ നജറിൻ്റെ ഗസൽ പരിഭാഷ 

ഇനി നീ  തൊട്ടാൽ 
ഞാൻ തളർന്നു വീഴും
എനിക്കുവേണ്ടി പ്രാർത്ഥിച്ചാൽ 
ഞാൻ മരിക്കും, 
എന്റെ വിലാസം ചോദിച്ച് 
സമയം കളയരുത്, 
ഞാൻ ഒരു നാടോടിയാണ്, 

ഞാൻ എവിടെയാണെന്ന് 
എനിക്കറിയില്ല 
പോകും ദിശകൾ തിരയുകയാണ്, 
ഞാനൊരു അഗ്നിജ്വാലയല്ല, 
ഒരു വിളക്കാണ്, 
എന്റെ ജീവിത വഴികളിൽ
പോയാൽ ആരാണ് 
എന്നെ തിരിച്ചറിയുക?

ഞാൻ നിങ്ങളുടെ വഞ്ചിയിലെ യാത്രക്കാരനാണ്, 
നിങ്ങൾ എവിടെ പറഞ്ഞാലും 
ഞാൻ ഇറങ്ങും.
 പാത്രങ്ങളിൽ ഞാൻ നിറയെ ഓർമ്മകളായി നിലനിൽക്കും.
ഞാൻ ഒരു സുഗന്ധമാണ്, 
അന്തരീക്ഷത്തിൽ ചിതറിക്കിടക്കും.

രചന : മോയിൻ നജർ
പരിഭാഷ ശ്രമം : ജീ ആർ കവിയൂർ
12 09 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “