ഒന്നും മിണ്ടാതെ എന്തെ
ഒന്നും മിണ്ടാതെ എന്തെ
നീ പോയ് മറഞ്ഞു
ഒരു വാക്കിനായ്
ഒരു നോക്കിനായ് കൊതിച്ചു
ഋതുക്കൾ മാറിമാറി
രാപകൽ പോയ് മറഞ്ഞു
ചിങ്ങവും മേടവും വന്നകന്നു
ചിരി തൂകി നീ മാത്രം വന്നതില്ല
കനവിൻ്റെ താഴിട്ടു പൂട്ടി
നിദ്രയെന്ന താക്കോലുമായി
എന്നെ ഒറ്റക്കാക്കിയിട്ട്
കാണാ മറയത്തു നീയകന്നു
ഒന്നും മിണ്ടാതെ എന്തെ
നീ പോയ് മറഞ്ഞു
ഒരു വാക്കിനായ്
ഒരു നോക്കിനായ് കൊതിച്ചു
ജീ ആർ കവിയൂർ
08 09 2023
Comments