കാവ്യ രസം
കാവ്യ രസം
കന്നിനിലാവിന്റെ ചേലുള്ളോള്
മുല്ലപ്പൂ മണമുള്ള പുഞ്ചിരിയുള്ളോള്
കണ്ടാൽ മനസ്സിൽ നിന്നും മായാതെ നിൽക്കും മാരിവില്ലിന്റെ മനസ്സുള്ളോള്
ചിലപ്പോൾ നിന്റെ മൊഴികളിൽ
മിഴികളിൽ നിറഞ്ഞു നിൽക്കും
മധുര കിനാവിന്റെ ചേലുള്ളോള്
ഓർമ്മകളിലിന്നും നിറയുന്നോള്
എൻ വരികളിൽ പൂത്തുലയുന്നോള്
പാട്ടിനുള്ളിൽ അഴകായ് മാറുന്നോള്
ഉള്ളിന്റെയുള്ളിൽ ആനന്ദം നൽകുവോള്
അവളാണെന്റെ അനുരാഗ കാവ്യ രസം
ജീ ആർ കവിയൂർ
28 09 2023
Comments