സ്വപ്നം എന്നെ വല്ലാതെ വേട്ടയാടുന്നു
സ്വപ്നം എന്നെ വല്ലാതെ വേട്ടയാടുന്നു
നക്ഷത്രങ്ങൾ പൊഴിയും
ചന്ദ്രൻ മേഘങ്ങളിൽ ഒളിക്കും
നീ വന്നില്ലെങ്കിൽ ഞാൻ തകരും
എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്?
കടൽത്തീരത്ത് നിന്ന് മാറുന്നത് പോലെ
കരഞ്ഞുകൊണ്ട് തിരികെ വരുന്നു
ഈ ഏകാന്തത സഹിക്കുവാനാവില്ല
നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും
നീ എന്റെ ജീവിതത്തിന്റെ വെളിച്ചമാണ്
നിന്നിൽ നിന്ന് വേർപിരിയുമോ
എന്ന് ഞാൻ ഭയപ്പെടുന്നു
നിൻ്റെ ശബ്ദത്തിന്റെ മാധുര്യം ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു
നഷ്ടപ്പെടുമെന്ന സ്വപ്നം എല്ലാ ദിവസവും എന്നെ വേട്ടയാടുന്നു
സ്നേഹത്തിന്റെ പാതയിൽ വേദനയുണ്ട്
ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു
നീ എന്റെ ജീവിതത്തിലെ മനോഹരമായ ഒരു യാത്രയാണ്
നിന്നെ നഷ്ടപ്പെടുമെന്ന സ്വപ്നം എന്നെ ഭയപ്പെടുത്തുന്നു
ഈ ഏകാന്തതയിൽ നിന്റെ ഓർമ്മകൾ അലങ്കരിച്ചിരിക്കുന്നു
എന്റെ ഹൃദയ നദിയിൽ നിന്റെ നാമം ഒഴുകുന്നു
ഞാൻ നിന്നെ കണ്ടുമുട്ടുമ്പോൾ മാത്രമേ എന്റെ ജീവിതത്തിന് അർത്ഥമുണ്ടാകൂ
നീയില്ലാതെ ജീവിക്കുക എന്ന സ്വപ്നം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു
രചന
ജി ആർ കവിയൂർ
12 09 2023
Comments