നിനക്കായി മാത്രമായ് (ഗസൽ )
നിനക്കായി മാത്രമായ് (ഗസൽ )
ഇനിയൊരു ജന്മമുണ്ടെങ്കിൽ
ഈറനണിയാത്ത കണ്ണുമായ്
കദനത്തിനു വഴി നൽകാതെ
കാത്തിരിക്കാം നിന്നെ മാത്രമായ്
ഹൃദയത്തിൻ ഉള്ളിലായ്
ഒരു വേദിയൊരുക്കാം
നിനക്കായി മാത്രമായ്
നിനക്കായ് മാത്രമായ്
എൻ വിരൽ തുമ്പിൽ
വിരിയും അക്ഷര പൂക്കളാൽ
ഒരുക്കാം വരികളായിരം
പാടാം ഗസലിൽ ഇശലുകൾ
നിനക്കായി മാത്രമായ്
നിനക്കായ് മാത്രമായ്
ജീ ആർ കവിയൂർ
19 09 2023
Comments