കരയിപ്പിച്ചു
ഉരുകുന്ന വേനലിൽ
കുളിർക്കാറ്റായി നിന്നോർമ്മകൾ
പരിഭവത്തിൻ ഭാവങ്ങൾ
പറയാതെ പോയ നിമിഷങ്ങൾ
വെന്തു മലർന്ന മണ്ണും മനസ്സും
നിന്നോട് അടുക്കുവാൻ ഏറെ
കൊതിക്കും തോറും എന്തേ
സ്വപ്നമായി മാറുന്നുവോ
മൗനമെന്ന നിൻ സമരായുധം
മനസ്സിലാക്കാതെ ഞാനും
മൊഴി പെയ്ത അക്ഷരക്കൂട്ടങ്ങൾ
വീണു ചിതറിയ പുസ്തകത്താളും
അതിൽ നിന്നും പറന്നുയരും
ചിത്രശലഭങ്ങളുടെ ചാരുത
കണ്ടു പാടുവാൻ ഒരുങ്ങിയ നേരം
വിരഹം എന്നെ വല്ലാതെ കരയിപ്പിച്ചു
ജീ ആർ കവിയൂർ
27 09 2023
Comments