അറിവ്

അറിവ്

കണ്ണുകൾ കണ്ണുകളാലെ
കഥ പറഞ്ഞു മന കണ്ണുകളിൽ
കവിത വിരിഞ്ഞു കദനങ്ങൾ
കരകവിഞ്ഞു കടൽകടന്നു 
കാത്തിരിപ്പിൻ്റെ കാതുകളടഞ്ഞ് 
 
വിരഹം ഹരം പൂണ്ടു വന്നു
വൈരിയായ് മാറുന്നുവല്ലോ
വൈദേഹി ഹിരണത്തേ
വല്ലാതെ മോഹിച്ചു വരുത്തി 
വൈതരണികൾ അനേകം

കാരണം തേടിയ മനസ്സിന് 
കാര്യമയത് ലഭിപ്പാൻ 
കാലങ്ങളായി അലഞ്ഞു 
കരചരണങ്ങൾ കഴച്ചു അവസാനം
കരണീയം ഇനി രാമ പദമെന്നറിഞ്ഞു

ജീ ആർ കവിയൂർ
02 09 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “